തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. തിരുവനന്തപുരത്ത് മത്സരിക്കാന്‍ പിപി മുകുന്ദന് തയ്യാറായാല്‍ പിന്തുണ നല്‍കാനും ശിവസേന തീരുമാനിച്ചു.
ശബരിമല വിഷയത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രന് രാഷ്ട്രീയം കളിക്കുകയായിരുന്നവെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍. കെ സുരേന്ദ്രന് മത്സരിച്ചാല്‍ പിന്തുണ നല്‍കില്ലെന്നും ശിവസേന തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നുവെന്നും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
Discussion about this post