തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണം വൈകുന്നതിനെതിരെ വിഎസ് അച്ഛ്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ മാണിക്കെതിരായ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഉള്ള കേസുകളില്‍ തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണം എന്ന കേന്ദ്ര നിയമം ഈ കേസില്‍ ബാധകം അല്ല. കഴിഞ്ഞ ജൂലൈ 26 നാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. അതിനു മുമ്പുള്ളതാണ് മാണിക്കെതിരായ കേസ് എന്നുമാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ്‌ന്റെ വാദം.
Discussion about this post