തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ ഷെഫായി യൂ ട്യൂബ് താരം നിഹാല്‍ എന്ന കിച്ചയ്ക്ക്
സ്റ്റേറ്റ് ബാങ്കിന്റെ യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡ്. കൊച്ചി സ്വദേശിയായ നിഹാല്‍ രാജ് തന്റെ നാലാം വയസ്സ് മുതല്‍ സമൂഹ മാധ്യമങ്ങള്‍ വഴി പാചക ലോകത്ത് എത്തി.
നിഹാലിന് കിച്ച ട്യൂബ് എച്ച്ഡി എന്ന പേരില്‍ സ്വന്തമായി ഒരു യൂ ട്യൂബ് ചാനലുണ്ട്. കിച്ചയ്ക്ക് 30,000 ത്തിലധികം സ്ഥിരം വരിക്കാരുണ്ട്. സ്വന്തം കഴിവുകളും വൈദഗ്ദ്ധ്യവും സാമൂഹ്യപരിണാമത്തിന് വഴിതെളിച്ച യുവ പ്രതിഭകളെ ആദരിക്കുവാനാണ് സ്റ്റേറ്റ് ബാങ്ക് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി അവാര്‍ഡിന് രൂപ നല്‍കിയിട്ടുളളത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ (പുരുഷ വിഭാഗം) ക്യാറ്റഗറിയിലാണ് നിഹാല്‍ രാജ് എന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് അവാര്‍ഡ് കിട്ടിയത്. അതിന് പുറമെ അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ ടോക് ഷോയായ ദ എലന്‍ ഡിജനറസ് ഷോയിലേക്ക് കിച്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇത് കൂടാതെ ബ്രിട്ടണിലെയും അമേരിക്കയിലെയും വിയറ്റ്നാമിലെയും ലിറ്റില്‍ ബിഗ് ഷോട്ടിലും കിച്ച തന്റെ പാചക വൈദഗ്ദ്ധ്യം അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post