സിമന്റ് വില വര്‍ധന; വ്യാപാരികളുടെ യോഗം ഈ മാസം 24ന് തൃശ്ശൂരില്‍

കര്‍ണാടകയിലും തമിഴ്‌നാട്ടിലും 300, 350 രൂപയ്ക്ക് വില്‍ക്കുന്ന സിമന്റ് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് 450 രൂപയ്ക്ക് വാങ്ങി വില്‍കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്

തൃശ്ശൂര്‍: സംസ്ഥാനത്തെ സിമന്റ് വിലക്കയറ്റത്തിനെതിരെ സമരത്തിനൊരുങ്ങാന്‍ വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും 300, 350 രൂപയ്ക്ക് വില്‍ക്കുന്ന സിമന്റ് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് 450 രൂപയ്ക്ക് വാങ്ങി വില്‍കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അനിയന്ത്രിത വില കയറ്റത്തിനെതിരെ കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സിമന്റ് വ്യാപാരികളും യോഗം ഈ മാസം 24ന് തൃശ്ശൂരില്‍ ചേരും. സിമന്റ് വിലക്കയറ്റത്തിനെതിരെ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.

Exit mobile version