കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍. മാറാട് കലാപ ഗൂഡാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി ജോസഫിന് നല്കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം.
സര്‍ക്കാരിന് ആവര്‍ത്തിച്ച് കത്തയച്ചിട്ടും രേഖകള്‍ കൈമാറാന്‍ നടപടിയുണ്ടാകുന്നില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണ്. രേഖകള്‍ വിട്ട് കിട്ടാന്‍ കോടതി ഇടപെടണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.