ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേല്‍ കേസില്‍ സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് രാഹുല്‍ പത്രസമ്മേളനം നടത്തി. റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തെ മോഡി കൊള്ളയടിച്ചതിന് തെളിവ് നിരത്തിയാണ് പത്രസമ്മേളനം നടത്തിയത്.
നിരവധി തെളുവുകളാണ് മോഡിക്കെതിരെ രാഹുല്‍ നിരത്തിയത്. പ്രധാനമായും മോഹന്‍ കുമാറിന്റെ കുറിപ്പ് ഉയര്‍ത്തിയാണ് രാഹുലിന്റെ ചെറുത്ത് നില്‍പ്പ്. 2018 ഒക്‌ടോബറില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഏഴംഗ സമിതി ചര്‍ച്ച നടത്തിയെന്ന വാദം നുണയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
‘മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണ്. വദ്രയ്ക്ക് എതിരെയും ചിദംബരത്തിന് എതിരെയും അന്വേഷണം ആകാം. അതോടൊപ്പം റഫാലും അന്വേഷണ വിധേയമാക്കണം.സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്തയുടെ പരാമര്‍ശം ശരിയാണ്.
പ്രധാനമമന്ത്രി ഫ്രഞ്ച് സര്‍ക്കാറുമായി ചര്‍ച്ച നടത്തി. അത് സത്യമാണ്. പ്രതിരോധ മന്ത്രാലയത്തെ മറികടന്നാണ് ചര്‍ച്ച നടത്തിയത്. 30,000കോടി രൂപയാണ് മോഡി മോഷ്ടിച്ച് അംബാനിയ്ക്ക് നല്‍കിയത് എന്നിവയെക്കയാണ് രാഹുല്‍ മോഡിക്കെതിരെ ആരോണം ഉയര്‍ത്തിയത്.
2015ല്‍ റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് കാണിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ മനോഹര്‍ പരീക്കറിക്ക് എഴുതിയ കത്താണ് ഇപ്പാള്‍ പുറത്ത്് വന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.
Discussion about this post