ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കുനാല്‍ ഘോഷ് എംപി ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചായിരിക്കും.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാളില്‍ തടഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയും രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് തൃമണമൂല്‍ എംപിയെ തന്നെ ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറെടുത്തത്.
Discussion about this post