ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നിര്‍ദ്ദേശം. പഞ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ധര്‍ണ്ണയിരുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
സിബിഐ നടപടിയ്ക്കെതിരെ ഞായറാഴ്ച രാത്രിയാണ് മെട്രോ ചാനലിലെ സമരപന്തലില്‍ മമത സത്യഗ്രഹം ആരംഭിച്ചത്. ഇതില്‍ പങ്കെടുത്തതിനാണ് രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ സംഘം എത്തിയിരുന്നു. ഞായറാഴ്ച രാത്രി ഇവരെ ബംഗാള്‍ പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
Discussion about this post