തികച്ചും വ്യത്യസ്തമായ പ്രണയകഥയായിരുന്നു റാമിന്റെയും ജാനുവിന്റെയും. പ്രണയത്തിന്റെ പുതിയ തലങ്ങളിലൂടെ അവരങ്ങനെ തുഴയുമ്പോള്‍ കാണികളെയും അവര്‍ക്കൊപ്പം കൂട്ടി. തുടക്കംമുതല്‍ ഒടുക്കം വരെ ആരാധകരെ ഓളത്തില്‍ കൊണ്ടുപോയ ’96’ നെ മറ്റുള്ള സിനിമകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത് ചിലപ്പോള്‍ ഈ സവിശേഷതകളാവം. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും മികവുറ്റതായ പ്രണയചിത്രം 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ദില്‍ രാജു.
വിജയി സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച രാമചന്ദ്രന്‍, ജാനകി എന്നീ കഥാപാത്രങ്ങള്‍ക്ക് തെലുങ്ക് റീമേക്കില്‍ ജീവന്‍ നല്‍കുന്നത് നാനിയും സാമന്തയുമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി പ്രഖ്യാപിച്ചത്.
ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Discussion about this post