കൊല്‍ക്കത്ത: സിബിഐ തലപ്പത്ത് നടക്കുന്ന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിബിഐ യെ ഇപ്പോള്‍ ബിബിഐ (ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആയിരിക്കുന്നു എന്ന് മമത പറഞ്ഞു.
മമത ബാനര്‍ജി തന്റെ ട്വിറ്ററിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്. സിബിഐ ഇപ്പോള്‍ ബിബിഐ (ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആയിരിക്കുന്നു. ദൗര്‍ഭാഗ്യകരം..! എന്നാണ് മമത ട്വീറ്റ് ചെയ്തിരിക്കുന്നത്.
CBI has now become so called BBI ( BJP Bureau of Investigation ) – very unfortunate!
— Mamata Banerjee (@MamataOfficial) October 24, 2018
മോഡിയുടെ ഇഷ്ടക്കാരനായ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ കോഴക്കേസ് എടുത്തതിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. കൂടാതെ അസ്താനക്കേതിരെ കേസ് അന്വേഷിക്കുന്ന അജയ് ബസ്തിയെ ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലേക്കും മാറ്റിയിരുന്നു. ഇതെല്ലാം അസ്താനക്കേതിരായുള്ള കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതിനു പുറകേയാണ് മമത ബനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വന്നിരിക്കുന്നത്.
Discussion about this post