കൊച്ചി: കുട്ടിയുടെ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്‌കൂളിലെ അധ്യാപകരാണ് സംസ്‌കാര ഹീനമായ പദപ്രയോഗങ്ങള്‍ നടത്തിയത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ അറിച്ചിരുന്നു എന്നാല്‍ കുട്ടികളിത് വാങ്ങാത്തതിനെ തുടര്‍ന്ന മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പികുകയായിരുന്നു.
എന്നാല്‍ സ്‌കൂളിലെത്തിയ അമ്മ, പുസ്തകം കുട്ടികള്‍ വാങ്ങണമെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ട് എന്ന ചോദിച്ചു. അതിന് മറുപടിയെന്നൊളം അധ്യാപകര്‍ അമ്മയോട് രൂക്ഷമായിട്ടാണ് പെരുമാറുന്നത്.
‘നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്‌മെന്റിനെയും വിളിച്ചോണ്ട് വരൂ’ എന്നാണ് അധ്യാപകന്‍ പറയുന്നത്.
അടുത്ത് നിന്ന ഒരാള്‍, ഇതൊരു സ്‌കൂള്‍ അല്ലേ, അധ്യാപകര്‍ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അധ്യാപകര്‍ പറയുന്നുണ്ട്. ദേഷ്യപ്പെട്ട അധ്യാപികയുടെ ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ഇവര്‍ പറഞ്ഞു. എടീ പോടി എന്ന് വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍, അങ്ങനെതന്നെ വിളിക്കുമെടീ എന്ന് ഇവര്‍ അലറിവിളിക്കുകയും ചെയ്യുന്നുണ്ട്.
Discussion about this post