വിവാഹിതനായി ഏറെ നാളുകള്‍ക്ക് ശേഷം തന്റെ ജീവിത പങ്കാളിയുമായി പ്രണയത്തിലായ നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്.
ഒരു പുസ്തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമാണ് സുപ്രിയയുമായി പ്രണയത്തിലാകാന്‍ കാരണമെന്ന് പൃഥ്വിരാജ്. സിനിമയോടും പുസ്തകത്തോടുമുള്ള കാഴ്ചപ്പാടുകള്‍ സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യാനാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ തിരക്കിലായിരുന്നു. പിന്നീട് തിരക്കൊഴിഞ്ഞ് ഞാന്‍ തിരികെ വിളിച്ചപ്പോള്‍ സുപ്രിയ തീയ്യറ്ററിലായിരുന്നു. ഫോണിലൂടെ സൗഹൃദമായി. സിനിമയോടും പുസ്തകത്തോടുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ സമാനമാണെന്ന് മനസ്സിലായി.
ഗാഗ്രി ഡേവിഡ് റോബര്‍ട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തില്‍ മുംബൈയെക്കുറിച്ച് വായിക്കാനിടയാതാണ് പ്രണയത്തിലാകാന്‍ കാരണമെന്നും പൃഥ്വിരാജ് പറയുന്നു. ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ എനിക്ക് ആഗ്രഹം തോന്നി. അന്ന് മുംബൈയി താമസിക്കുകയായിരുന്ന സുപ്രിയ പുസ്തകത്തില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകാമെന്നു ഉറപ്പുതന്നു. ആ മുംബൈ യത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത് പൃഥ്വിരാജ് പറയുന്നു. ഇരുവര്‍ക്കും അലംകൃത എന്ന ഒരു മകളുണ്ട്.
ലൂസിഫര്‍ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്റോയ് ഒരു പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Discussion about this post