കൊച്ചി: സംസ്ഥാന പാതയോരങ്ങളിലെ അനധികൃത ബോര്‍ഡ് നീക്കം ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി ഹൈക്കോടതി. ഈ മാസം മുപ്പതിനു മുന്നേ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ചിലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കാത്തതിനാലാണ് കര്‍ശന നിര്‍ദ്ദേശം കോടതി പുറപ്പെടുവിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നാല് ഉത്തരുവുകളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഇതൊന്നും നടപ്പാക്കാതിരുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു.നിര്‍ദേശം അവഗണിച്ച കൊല്ലം കോര്പ്പറേഷന് സെക്രട്ടറിയോട് അടുത്ത മാസം 12ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.
Discussion about this post