കൊച്ചി; ബബര് ലോട്ടറി ഇപ്പോള്‍ സര്‍ക്കാരിന് അടിച്ചിരിക്കുകയാണ് , കഴിഞ്ഞ 8 വര്‍ഷമായി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് പോയത് 663 കോടി രൂപ. 2010 ജനുവരി 1 മുതല്‍ 2018 സപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സമ്മാനര്‍ഹമായ 2826 ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി 663,96,79,914 രൂപയാണ് ജേതാക്കള്‍ക്ക് നഷ്ടമായത്.
2012 ലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഹാജരാക്കാതിരുന്നത് 371 എണ്ണം. ആ വര്‍ഷം വിതരണം ചെയ്യാതെ മിച്ചം വന്നത് 48,88,08,850 രൂപ. ഏറ്റവും കുറവ് ടിക്കറ്റുകള്‍ ഹാജരാക്കാതിരുന്നത് 2011ല്‍ 132 എണ്ണം. 23,36,48,130 രൂപ ആ വര്‍ഷവും ലാഭിച്ചു. ഈ തുക ട്രഷറിയിലേക്ക് മാറ്റിയെന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക പ്രത്യേകം അക്കൗണ്ടിലേക്ക് മാറ്റി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സമ്മാനത്തിന് അര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷം കൊണ്ടാണ് ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 2010 ജനുവരി 1 മുതല്‍ 2018സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ സമ്മാനര്‍ഹമായ 2826 ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി 663,96,79,914 രൂപയാണ് ജേതാക്കള്‍ക്ക് നഷ്ടമായത്.
Discussion about this post