തിരുവനന്തപുരം: നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ പി സദാശിവത്തെ വലച്ച് കിനന്‍ത്രോപോമെട്രി’. ഈ വാക്ക് ഉച്ചരിക്കാന്‍ ഗവര്‍ണര്‍ ഏറെ പാടുപെട്ടു. കിനന്‍… കിനന്തോ… കിനകിനന്തോ…എന്ന് വളരെ പ്രയാസപ്പെട്ട് വായിക്കുന്ന ഗവര്‍ണറെ സഹായിക്കാന്‍ സ്പീക്കറെത്തി. എന്നാല്‍ സ്പീക്കറും പരാജയപ്പെട്ടു.
ഇതിനെപ്പറ്റി വിശദീകരിക്കാന്‍ കായികമന്ത്രി ഇപി ജയരാജനോട് ചെറുപുഞ്ചിരിയോടെ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കായിക വകുപ്പിന്റെ പദ്ധതികളുടെ കൂട്ടത്തിലാണ് ആ വാക്ക് വന്നത്. സ്‌കൂള്‍തലത്തില്‍നിന്ന് കായികപ്രതിഭകളെ കണ്ടെത്തുന്നതിന് കായികവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ‘കിനന്‍ത്രോപോമെട്രി’തത്വം പ്രയോഗിക്കുമെന്നാണ് പരാമര്‍ശം.
വ്യക്തിയുടെ ശാരീരികഘടനയും ക്ഷമതയുമൊക്കെ വിലയിരുത്തി അനുയോജ്യമായ കായികയിനം തിരഞ്ഞെടുക്കുന്നതാണ് ഈ തത്വം. അതേസമയം വാക്കല്ലാതെ വിശദീകരണം നയപ്രഖ്യാപനത്തിലുണ്ടായിരുന്നില്ല. ഇതാണ് എല്ലാവരെയും കുഴക്കിയത്.
Discussion about this post