ടെലിഫോണും ഇമെയിലും ചോര്‍ത്താന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി നിരീക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ,സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയാണ് സുപ്രീംകോടതി ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. 2013ല്‍ യുപിഎ ഭരണ കാലത്ത് 7500 ടെലിഫോണുകളും 500 ഇമെയിലുകളും ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തുന്നതിനാല്‍ ജുഡീഷ്യല്‍ കമ്മിറ്റി നിരീക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം
Discussion about this post