70-ാം റിപ്പബ്ലിക് ദിനം; രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷ ശക്ഷമാക്കി വിവിധ സേനകള്‍

അതിര്‍ത്തിയില്‍ തിവ്രവാദികള്‍ കൊല്ലപ്പെടുകയും ഏതു നിമിഷവും അക്രമ സാധ്യത ഉണ്ടെന്ന് വിവിധ രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിപ്പിനെ തുടര്‍ന്നാണ് തലസ്ഥാനത്ത് കര്‍ശന നിരീക്ഷണം നടത്തുന്നത്

ന്യൂ ഡല്‍ഹി: 70-ാം റിപ്പബ്‌ളിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് വന്‍ സുരക്ഷ ഉറപ്പ് വരുത്തുകയാണ് വിവിധ സേനകള്‍. രാജ്യതലസ്ഥാനത്ത് സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ആണ് സായുധസേന കര്‍ശന നിരീക്ഷണം നടത്തുന്നത്.

അതിര്‍ത്തിയില്‍ തിവ്രവാദികള്‍ കൊല്ലപ്പെടുകയും ഏതു നിമിഷവും അക്രമ സാധ്യത ഉണ്ടെന്ന് വിവിധ രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിപ്പിനെ തുടര്‍ന്നാണ് തലസ്ഥാനത്ത് കര്‍ശന നിരീക്ഷണം നടത്തുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ആയിരം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിണ്ട്. ഇതിന് പുറമെ ഡല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനകളിലും സുരക്ഷ ശക്തമാക്കി.

വിജയ് ചൗക്ക്, കരോള്‍ബാഗ്, രാജീവ് ചൗക്ക്, കോണാര്‍ട്ട് പ്ലേസ്; ചാന്ദ്നി ചൌക്ക് എന്നിവടങ്ങളിലും കര്‍ശന നിരിക്ഷണമാണ് സേനാവിഭാഗങ്ങള്‍ നടത്തുന്നത്. വിമാനത്തവളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡല്‍ഹിയെക്കൂടാതെ ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കുംഭമെള നടക്കുന്ന പ്രയാഗ് രാജിലും സേനവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാന്‍ പ്രധാന സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രപര്‍ത്തനങ്ങള്‍ക്കും പോലിസ് നിയന്ത്രണമേര്‍പ്പെടുത്തിട്ടുണ്ട്. രാജ്യത്ത് ഇന്നലെ 70-ാം റിപ്പബ്ളിക് ദിന പരേഡിന്റെ അവസാനവട്ട റിഹേഴ്സലുകള്‍ പൂര്‍ത്തീകരിച്ചു.

Exit mobile version