തിരുവനന്തപുരം: ഫ്രീ വൈഫൈയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെപ്പറ്റി കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റ്. ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാമെന്ന് കേരളാ പോലീസ് കുറിച്ചു. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നും സൂക്ഷിക്കാനും പോലീസ് മുന്നറിയിപ്പ് തരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക.
ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓര്‍ക്കുക. സൂക്ഷിക്കുക.’
Discussion about this post