തിരുവനന്തപുരം: തിങ്കളാഴ്ച അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തൈക്കാട് ശാന്തികവാടത്തിലായിരുന്ന സംസ്‌കാര ചടങ്ങുകള്‍.
ലെനിന്‍ രാജേന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 10.30 ഓടെ വസതിയില്‍ നിന്നും വിലാപയാത്രയായി അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റി കോളേജിലേക്ക് കൊണ്ടുവന്നു. അവിടെ സുഹൃത്തുക്കളും അധ്യാപകരുമടക്കം നിരവധി പേര്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തി. കലാഭവനിലും പൊതുദര്‍ശനത്തിനു വെച്ചു.
ശേഷം മൂന്നു മണിയോടെ ശാന്തികവാടത്തിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. കടകംപള്ളി സുരേന്ദ്രന്‍, എംഎ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ടിവി ചന്ദ്രന്‍ തുടങ്ങി ധാരാളം പേര്‍ ശാന്തികവാടത്തില്‍ എത്തിയിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷമുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണ കാരണം.
Discussion about this post