കൊച്ചി: ശ്രദ്ധിക്കാതെ വാഹനങ്ങൾ പിന്നോട്ടെടുക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള നിർദേശങ്ങൾ ആവർത്തിച്ചുപറയുകയാണ് മോട്ടോർ വാഹനവകുപ്പ്.
പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുന്‍പ് ഡ്രൈവര്‍ വലതു വശത്തു നിന്ന് തുടങ്ങി മുന്‍പില്‍ കൂടി വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാന്‍.’ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാന്‍ കഴിയും.കുഞ്ഞുങ്ങള്‍ ഉള്ള വീടാണെങ്കില്‍ കുട്ടി ആരുടെയെങ്കിലും കയ്യില്‍ / സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാൻ എന്നും എംവിഡി വ്യക്തമാക്കി.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൻ്റെ പൂർണരൂപം
എത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായാലും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.ഇന്ന് സമാനമായ ഒരു അപകടം സംഭവിച്ചു.
മാനസികമായി എത്രമാത്രം തളര്‍ത്തും പിഞ്ചുകുഞ്ഞിന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുന്‍പ് ഡ്രൈവര്‍ വലതു വശത്തു നിന്ന് തുടങ്ങി മുന്‍പില്‍ കൂടി വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാന്‍. ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാന്‍ കഴിയും.
കുഞ്ഞുങ്ങള്‍ ഉള്ള വീടാണെങ്കില്‍ കുട്ടി ആരുടെയെങ്കിലും കയ്യില്‍ / സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാന്‍.
വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ശബ്ദം ഡ്രൈവര്‍ക്ക് കേള്‍ക്കാന്‍ ഇത് ഉപകരിക്കും.
വാഹനത്തിന്റെ സമീപത്തേക്ക് ചെന്ന് യാത്ര പറയുന്ന ശീലം (മുതിര്‍ന്നവരായാല്‍ പോലും) പരമാവധി ഒഴിവാക്കുക.കുഞ്ഞുങ്ങള്‍ ഇത് കണ്ട് പഠിക്കാനും അനുകരിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ വണ്ടി വീട്ടില്‍ നിന്നും തിരിക്കുന്ന സമയത്ത് കുട്ടികളെ വണ്ടിയില്‍ കയറ്റിയിരുത്തി ഗേറ്റിന് പുറത്ത് എത്തിയാലോ റോഡില്‍ എത്തിയാലോ ഇറക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ആ ഒരു ഓര്‍മ്മയിലും കുട്ടി ഡ്രൈവറോ വീട്ടിലുള്ളവരോ അറിയാതെ വണ്ടിയുടെ അടുത്തേക്ക് ഓടി വരും.
ചിലര്‍ക്ക് വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മൂവ് ചെയ്ത ഉടനെ പുറപ്പെട്ട വിവരം അറിയിക്കുന്നതിനായി ഫോണ്‍ ചെയ്യുന്ന ശീലമുണ്ട്. അത് തീര്‍ത്തും ഒഴിവാക്കുക.വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഴീീഴഹല ങമു വഴി ലൊക്കേഷന്‍ സെറ്റ് ചെയ്യല്‍, സീറ്റ് ബെല്‍ട്ട് ധരിക്കല്‍, കണ്ണാടി സെറ്റ് ചെയ്യല്‍, സീറ്റ് അഡ്ജസ്റ്റ് ചെയ്യല്‍ തുടങ്ങിയവ ചെയ്തു എന്നുറപ്പാക്കുക.വാഹനം നീങ്ങി തുടങ്ങുമ്പോള്‍ ഇവ ചെയ്യാന്‍ ശ്രമിക്കുന്നത് മൂലം പരിസരം ശ്രദ്ധിക്കാന്‍ നമുക്ക് പറ്റാതെയാകാം.
Discussion about this post