റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വർക്കല അയിരൂർ ഊന്നിൻമൂട് സ്വദേശി ജലീലുദ്ദീനാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. 48 വയസ്സായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. റിയാദ് നസീമിലെ മുറിയിലാണ് ജലീലുദ്ദീനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
റിയാദിൽ വിവിധ ജോലികൾ ചെയ്തിരുന്ന ജലീലുദ്ദീൻ 10 വർഷം തുടർച്ചയായി പ്രവാസി ആയിരുന്നശേഷം നാട്ടിൽ പോയിട്ട് രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തിയതായിരുന്നു.
ഭാര്യ: റസീല, മക്കൾ: ജുനൈദ്, ജുനൈദ. ഭാര്യ സഹോദരൻ ഷാജിർ നജാസ് റിയാദിലുണ്ട്. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിച്ചു.
Discussion about this post