തിരുവനന്തപുരം: സുരേഷ് ഗോപി എംപിക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ ബിജെപിയുടെ സമരത്തിന് പിന്നാലെയാണ് ഗണേഷ് കുമാർ വീണ്ടുമെത്തിയത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി.
പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നുവെന്നും കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു.
Discussion about this post