ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം, മൂന്നുപേർക്ക് പരിക്ക്

കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കോട്ടയം ജില്ലയിലെ നാട്ടകത്താണ് വാഹനാപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്.

ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്.

Exit mobile version