ആശ വർക്കർമാരുമായി ഇന്ന് വീണ്ടും ചർച്ച, ട്രേഡ് യൂണിയനുകൾക്കും ക്ഷണം

തിരുവനന്തപുരം: ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചർച്ച.

ആശ വർക്കർമാരുടെ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച.

Exit mobile version