വാഹന ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ച സംഭവം, മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: പെരുന്നാളിൻ്റെ തലേദിവസം നാദാപുരം കല്ലാച്ചിയില്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനപാത കൈയ്യേറിയായിരുന്നു യുവാക്കളുടെ ആഘോഷം.

കല്ലാച്ചി സ്വദേശികളായ നടുവത്ത് വീട്ടില്‍ ഇമ്രാന്‍ഖാന്‍(28), മത്തത്ത് സജീര്‍(27), പുത്തന്‍പുരയില്‍ മുഹമ്മദ് റാഫി(27) എന്നിവരെയാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്.

സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്.

കേസിലെ മറ്റ് പ്രതികളെയും ഉടനെ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version