സ്വത്തുക്കൾ പേരിലാക്കി നൽകാത്തതിൻ്റെ ദേഷ്യം, അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് അടിച്ചു, മകനും മരുമകൾക്കുമെതിരെ കേസ്

കോഴിക്കോട്: കുക്കറിന്‍റെ അടപ്പ് കൊണ്ട് അമ്മയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ കേസ്. ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ ആണ് സംഭവം.

രതി എന്ന വീട്ടമ്മയ്ക്ക് ആണ് പരിക്കേറ്റത്.
തലയ്ക്കും അടിവയറിലും പരിക്കേറ്റ വീട്ടമ്മ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയാണ്.

സംഭവത്തിൽ രതിയുടെ മകന്‍ രതിന്‍, ഭാര്യ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

വിദേശത്ത് നിന്നും എത്തിയ രതിൻ സ്വത്തുക്കള്‍ തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന് അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രതി വിസമ്മതിച്ചതോടെ അടുക്കളയിൽ നിന്നും കുക്കറിന്‍റെ അടപ്പുകൊണ്ട് ആക്രമിച്ചുവെന്നാണ് രതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Exit mobile version