ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന്
മധുരയിൽ തുടക്കമാകും. 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.
പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും.
കേരളത്തിൽ നിന്നും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. മുതിർന്ന പിബി അംഗം ബിവി രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും.
പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും പാർലമെന്‍ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.