കണ്ണൂര്‍: എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ജനസേവനകേന്ദ്രത്തില്‍ നിന്നാണ് എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടിയത്.പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു.
തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് കടയിലെ ജീവനക്കാരിയെ കസ്റ്റഡിയിലെടുത്തു.
നിലവിൽ എംപുരാന്‍ സിനിമയുടെ വ്യാജ പതിപ്പില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുയാണ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു.
Discussion about this post