കൊച്ചി: മുണ്ടക്കെ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്.
ദുരിത ബാധിതര്‍ക്കായി അന്‍പത് വീടുകള്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച് നല്‍കും.
ഇക്കാര്യം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് വ്യക്തമാക്കിയത്. സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി ശിലസ്ഥാപനം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
Discussion about this post