പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ
തൃപ്തിയില്ലെന്ന് കുടുംബം. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
വീട്ടിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ നവീൻ ബാബുവിൻ്റെ സഹോദരനും നവീൻ ബാബുവിൻ്റെ ഭാര്യയുമാണ് ഇക്കാര്യം പറഞ്ഞത്.
പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നതെന്ന് കുടുംബം പറയുന്നു.
പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അതുകൊണ്ടാണ് നേരത്തെ പറഞ്ഞത്. എസ്ഐടി വന്നിട്ടും ഗുണമുണ്ടായില്ലെന്നും ആദ്യം പൊലീസ് സംഘം അന്വേഷിച്ചതിൽ നിന്ന് വ്യത്യാസമൊന്നും എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി തോന്നുന്നില്ലെന്നും കുടുംബം പറയുന്നു.
ഇനിയും നിയമ പോരാട്ടം തുടരും. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.