പത്തനംതിട്ട: സിനിമാനടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. നടനൊപ്പമാണ് പോകുന്നതെന്ന കാര്യം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി എന്നതാണ് കാരണം.
തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോടാണ് തിരുവല്ല ഡിവൈഎസ്പി വിശദീകരണം തേടിയത്. തൻ്റെ ദീർഘകാല അഭിലാഷമാണ് എന്ന് പറഞ്ഞാണ് സുനിൽകൃഷ്ണ അനുമതി നേടിയത്.
പോലീസ് ഉദ്യോഗസ്ഥൻ മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ.
സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു പറയുന്നു.