കട്ടപ്പന: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശി പൂനം സോറനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
അരമനപ്പാറ എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞ ദിവസം മൂന്നു മണിയോടെയാണ് നവജാത ശിശുവിൻറെ മൃതദേഹം നായ്ക്കൾ കടിച്ചു കൊണ്ടു പോകുന്നത് കണ്ടത്.
ഝാർഖണ്ഡ് സ്വദേശിയായ പൂനം സോറൻ എന്ന തൊഴിലാളിയുടേതാണ് കുഞ്ഞനെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജനിച്ചപ്പോൾ ജീവനില്ലാത്തതിനാൽ കുഴിച്ചിട്ടുവെന്നായിരുന്നു അമ്മയുടെ മൊഴി.
സംശയം തോന്നിയ പൊലീസ് പൂനം സോറനെയും രണ്ടാം ഭർത്താവിനെയും വിശദമായി ചോദ്യം ചെയ്തപ്പോൾ പൂനം സോറൻ കുറ്റം സമ്മതിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ നാലു മണിയോടെ ശുചിമുറിയിൽ വച്ചാണ് കുഞ്ഞിനെ പ്രസവിച്ചത് എന്നും ഉടൻ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസ സ്ഥലത്തിനടുത്തുളള ചപ്പിനടിയിൽ ഒളിപ്പിച്ചുവെന്നും
Discussion about this post