കോട്ടയം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാറാണ് പിടിയിലായത്.
ഉത്തർപ്രദേശിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ തിരുവല്ല പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
പ്രണയം നടിച്ച് വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് ഒന്നര വർഷക്കാലത്തോളം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്.
ആറ് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.
ഉത്തർപ്രദേശ് – ഹരിയാന അതിർത്തിയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നാണ് പിടികൂടിയത്.
Discussion about this post