തൊടുപുഴ: നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍. ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം.ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്.
എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടർന്ന് ഇവര്‍ ഉടന്‍ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനം സോറന്‍ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post