കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തിക്കോടി കോടിക്കലിലാണ് സംഭവം.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജു ആണ് മരിച്ചത്. 42 വയസ്സായിരുന്നു. പീടിക വളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നു പുലർച്ചെ 4 മണിയോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിയുകയായിരുന്നുവെന്നാണു വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post