മുന്‍ വൈരാഗ്യം, യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊല്ലം ജില്ലയിലെ കരുനാഗപള്ളിയിലാണ് നടുക്കുന്ന സംഭവം. താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.

സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസിൽ പ്രതിയാണ് സന്തോഷ്.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവസമയത്ത് അമ്മയും സന്തോഷും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഘം സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റി.

രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version