കണ്ണൂർ: കണ്ണൂരിൽ ചക്ക പറിക്കാനായി കയറിയ യുവാവ് പ്ലാവിൽ കുടുങ്ങി.താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ താഴെയിറക്കിയത്.
35 അടിയോളം ഉയരം വരുന്ന വീട്ടുവളപ്പിലെ പ്ലാവിന്റെ മുകളിലാണ് ബിജേഷ് കയറിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നീട് തിരിച്ചിറങ്ങാൻ കഴിയാതെയായി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന് മുകളിൽ കയറി സാഹസികമായി റോപ്പ് റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
Discussion about this post