ഇടുക്കി: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ
മൂന്നു പേര്‍ക്ക് പരിക്ക്. വയനാട്ടിലും ഇടുക്കിയിലുമാണ് സംഭവം. ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്.
കുറത്തിക്കുടി സ്വദേശികളായ രവി, ഭാര്യ അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ പെരുമ്പൻ കുത്തിനും കുറത്തിക്കുടിക്കും ഇടയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കാട്ടാന ആക്രമണത്തിൽ വയനാട് നൂൽപ്പുഴയിൽ ആദിവാസി യുവാവിനാണ് പരിക്കേറ്റത്.
മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണ് പരിക്കേറ്റത്.അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം വിറക് ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് ആന ആക്രമിച്ചത്.
ആനയുടെ ആക്രമണത്തിൽ നാരായണന്‍റെ പുറത്തും കാലിനും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം .നാരായണനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post