മലപ്പുറം: ബൈക്ക് യാത്രികനുനേരെ പുലിയുടെ ആക്രമണം. മലപ്പുറം മമ്പാട് ആണ് നടുക്കുന്ന സംഭവം. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കുനേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്.
പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണം. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു.
പുലിയുടെ നഖം കാലിൽ കൊണ്ടാണ് പരിക്കേറ്റത്. ഭാഗ്യംകൊണ്ടാണ് മുഹമ്മദാലിയുടെ ജീവൻ രക്ഷപ്പെട്ടത്.
വലതു കാലിലാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. ആക്രമണത്തിൽ മുഹമ്മദാലി ധരിച്ചിരുന്ന വസ്ത്രമടക്കം കീറി.
പുലി ചാടി വീണതോടെ ഉപ്പ വണ്ടിയിൽ നിന്ന് വീഴുകയായിരുന്നിവെന്നും ചികിത്സയിൽ കഴിയുന്ന പിതാവിൻ്റെ പരിക്ക് ഗുരുതരമല്ലെന്നും മകൻ മുഹമ്മദ് റാഫി പറഞ്ഞു.
Discussion about this post