കൊച്ചി: സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ.ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് 2015 മുതല്‍ 2024 ജനുവരി വരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത്.
മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവങ്ങള്‍ നടന്നത് 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ്. 266 വീട്ടുപ്രസവങ്ങളാണ് നടന്നത്. 2020-21 വര്‍ഷത്തില്‍ 257 എന്നതാണ് കണക്ക്.
2015 മുതലുള്ള മലപ്പുറത്തെ വീട്ടുപ്രസവത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്, 2015മുതല്‍ 2016 വരെ- 186, 2016 മുതല്‍ 2017വരെ- 203, 2017മുതല്‍ 2018വരെ- 193, 2018 മുതല്‍ 2019 വരെ- 250, 2019 മുതല്‍ 2020 വരെ-199, 2020 മുതല്‍ 2021 വരെ- 257, 2022 മുതല്‍ 23 വരെ- 266, 2024 മുതല്‍ 2025 ജനുവരി വരെ 155 എന്നിങ്ങനെയാണ് കണക്കുകള്‍.
അഡ്വ.കുളത്തൂര്‍ ജയ്‌സിങിന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്.
വീട്ടില്‍ പ്രസവം നടത്തിയത് മൂലം കുഞ്ഞിൻ്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള പരാതിയുമായി കഴിഞ്ഞ ദിവസം ദമ്പതികൾ രംഗത്തെത്തിയിരുന്നു. പരാതി നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.
എല്ലാ വീട്ടുപ്രസവങ്ങളും സുരക്ഷിതമല്ലെന്നും മരണനിരക്ക് വര്‍ധിക്കുമെന്നുമുള്ള അവബോധം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
Discussion about this post