മലയാളി യുവതി ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: മലയാളി യുവതി ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം.

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Exit mobile version