റിയാദ്: പ്രവാസി മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ് വീണു മരിച്ചത്.
59 വയസ്സായിരുന്നു. ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. റാക്കയിലെ വിഎസ്എഫ് ഓഫിസിന് സമീപ്പമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം വീണു കിടക്കുന്നതായി സുഹ്യത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 28 വര്‍ഷമായി പ്രവാസിയായ ഉമ്മര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്.
മരണ വിവരമറിഞ്ഞ് മകന്‍ ഹംസ (അബഹ), സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമ്മാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദ് അബഹയിലുണ്ട്. ഷരീഫയാണ് ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്.
Discussion about this post