റിയാദ്: മലയാളിയായ 49കാരൻ ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബു ജോയ് ആണ് മരിച്ചത്.
ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയാണ്.
ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. ഷിബുവിന് രാവിലെ ജോലി സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ദമ്മാം തദാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ മരണം സംഭവിക്കുകയുമായിരുന്നു. ദമ്മാമിലെ ഒ.ഐ.സി.സി യുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ഷിബു ജോയിയുടെ ആകസ്മിക വിയോഗവാർത്തയറിഞ്ഞ് ഒ.ഐ.സി.സി നേതാക്കൾ ആശുപത്രിയിലെത്തി.
കൊല്ലം ജില്ലാ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. ഭാര്യ: സോണി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹികപ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.
















Discussion about this post