കണ്ണൂര്‍: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആണ് സംഭവം. തൃക്കരിപ്പൂർ സ്വദേശി നിഖിതയാണ് മരിച്ചത്.
നിഖിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത.
ഗൾഫിൽ ജോലി ചെയ്യുന്ന നണിച്ചേരി സ്വദേശി വൈശാഖാണ് ഭർത്താവ്.കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം. മരണ കാരണം വ്യക്തമല്ല.
Discussion about this post