ഡാമിന് താഴെയുള്ള കയത്തില്‍പ്പെട്ട് അമ്മയും മകളും, മകൾക്ക് ദാരുണാന്ത്യം, അപകടം കുളിക്കാനിറങ്ങിയപ്പോൾ

കൊച്ചി: അമ്മയും മകളും ഡാമിന് താഴെയുള്ള കയത്തില്‍പ്പെട്ടു. മകള്‍ മരിച്ചു. ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കോഴപ്പിള്ളി ആര്യപ്പിള്ളില്‍ അബി മകള്‍ മരിയ അബി ആണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു. കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപത്തായിരുന്നു അപകടം.

വെള്ളത്തിൽ മുങ്ങി താഴ്ന്ന അമ്മയെ രക്ഷിക്കാൻ കഴിഞ്ഞു. എന്നാൽ മകളെ രക്ഷിക്കാനായില്ല. സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിയ.

Exit mobile version