കൊല്ലം: മലയാളി പൊലീസുദ്യോഗസ്ഥൻ ഊട്ടിയിൽ മരിച്ച നിലയിൽ. മങ്ങാട് സ്വദേശി ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരവൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് ആദർശ്.
ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Discussion about this post