എടപ്പാൾ:ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മലപ്പുറം ചങ്ങരംകുളത്താണ് നടുക്കുന്ന സംഭവം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദിൻപറമ്പ് സ്വദേശികളായ സുബൈർ, റാഫി, ലബീബ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മദ്യ മാഫിയക്കെതിരെ പ്രതികരിക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ്
ആക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം കൊലവിളി ഉയർത്തുകയായിരുന്നു.
പിന്നാലെ പൊലീസിൽ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിന് ശേഷമാണ് ലഹരി സംഘം ആക്രമണം അഴിച്ചുവിട്ടത്.
വടിവാളും ഇരുമ്പുവടികളും ഉൾപ്പടെയുളള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ കുന്നംകുളം സ്വദേശികളായ ബാദുഷ, മണി കണ്ഠൻ, ചാവക്കാട് സ്വദേശി നിജിത് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്.
Discussion about this post