വിവാദത്തില്‍ മുങ്ങി ബ്രൂവറി..! ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബികള്‍; എകെ ബാലന്‍

തിരുവനന്തപുരം: വിവാദത്തില്‍ മുങ്ങിയ ബ്രൂവറി അനുവദിച്ചതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബികളെന്ന് മന്ത്രി എകെ ബാലന്‍. കേരളത്തിന് ആവശ്യമായ 25% മദ്യം പോലും സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നില്ലെന്നും പുറത്ത് നിന്ന് മദ്യം എത്തിക്കുന്നത് പല വമ്പന്‍ ലോബികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ബ്രൂവറികളും ഡിസ്റ്റിലറികളും കൂട്ടണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം ഡിസ്റ്റിലറികള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നതാണെന്നും സംസ്ഥാനത്ത് ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ബാലന്‍ പറഞ്ഞു. ഡിസ്റ്റലറി അനുവദിക്കുന്നതിന് ഇനിയും നടപടിക്രമങ്ങള്‍ ബാക്കിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Exit mobile version