കടം വാങ്ങിയ 200 രൂപ തിരികെ കൊടുത്തില്ല, യുവാവിന് ക്രൂരമർദ്ദനം, ദാരുണാന്ത്യം

മീററ്റ്: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിൻ്റെ
പേരിൽ ക്രൂര മർദനമേറ്റ യുവാവ് മരിച്ചു. 200 രൂപയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവിൻ്റെ മരണവാർത്തയറി ആരോഗ്യസ്ഥിതി മോശമായ 70കാരനായ പിതാവും മരണപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു.

ജയ് ഭീം നഗർ സ്വദേശിയായ ഹൊഷിയാർ സിങ് വാൽമീകിയാണ് അയൽവാസിയായ വികാസ് കുമാറിൻ്റെയും സുഹൃത്തുക്കളുടെയും ക്രൂരമർദ്ദനമേറ്റ് മരിച്ചത്.

വികാസ് കുമാറിൽ നിന്ന് ഹൊഷിയാർ 500 രൂപ കടം വാങ്ങിയിരുന്നു. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഹൊഷിയാർ പിന്നീട് ഇതിൽ 300 രൂപ മടക്കി നൽകിയെങ്കിലും ബാക്കി 200 രൂപ നൽകാൻ കഴിഞ്ഞില്ല.

ഇതിൻ്റെ വൈരാഗ്യത്തിൽ വികാസ് കുമാറും അയാളുടെ ഏതാനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ വിജനമായ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചുവെന്ന് സഹോദരൻ പറഞ്ഞു.

ഗുതുതരാവസ്ഥയിൽ മീററ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ 18 ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. പിന്നാലെയാണ് മരണം സംഭവിച്ചത്.

Exit mobile version