മദ്രസ്സയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

കൊല്ലം: പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പള്ളിക്കലിലാണ് സംഭവം സംഭവം. 49കാരനായ നവാസിനെയാണ് പൊലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അധ്യാപകൻ അറസ്റ്റിലായത്. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം. മദ്രസ്സയിൽ പഠിക്കാനെത്തിയ പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അധ്യാപകനെ പള്ളിക്കൽ എസ്എച്ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version